പല്ലവി സ്വന്തം നിനക്കിനി ഞാന്‍ യേശുദേവാ - പാപ ബന്ധം നീക്കെന്നില്‍ നിന്നെന് പ്രിയനാഥാ ചരണങ്ങള്‍ 1 സന്തോഷമെന്നു പേയിന്‍ വഴി നടന്നേന് - അതു ചതിവെന്നുണര്ന്നു നിന്നോടടുത്തു വന്നേന് 2 ഇന്പം പാപം തരുമെന്നഴിഞ്ഞു ചെയ്തേന് - അതു ഏറെ തുന്‍പം തന്നതാല്‍ ഭയന്നു വന്നേന് 3 ലോകം തുണയ്ക്കുമെന്നു ചേര്‍ന്നിരുന്നേന്‍ - അതില്‍ ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേന് 4 കായം ബലം സുഖവും കരുത്തില്‍ വെച്ചേന് - ഇതിന് കാഴ്ചയനിത്യമെന്നിതാ വരുന്നേന് 5 ദേഹം ജീവനും നിന്മുന് കാഴ്ചവെച്ചേന്‍ - ഇനി ചെയ്വേന്‍ നിന് തിരുമനം പോലെ എന്നും 6 ശക്തി പ്രാപ്തി ധനവും കാഴ്ചവെച്ചേന്‍ - തിരു സന്തോഷം നേടുവാന്‍ ഞാന്‍ അടുത്തു വന്നേന് 7 താങ്ങി നടത്തേണം രക്ഷാകര്‍ത്താവേ - പാരം തളര്‍ന്നിതാ വന്നീടുന്നേന്‍ ദയവാനേ - (സ്വന്തം..) കൌശിക - ആദിതാളം |
Malayalam Christian Songs > സ >