സുഖം അരുള്‍ക യേശു പരിപാലകനേ രോഗ ദുരിതം അകറ്റി മോദം അരുളേണമേ- (സുഖം..) 1 തിരു ദാനം മക്കള്‍ക്കെഹോവാ പരനേ അരുളേണം സുഖം ബലവും നായകനേ- (സുഖം..) 2 പാപം ദാസര്‍ ചെയ്തതെല്ലാം നീ ക്ഷമിച്ചു താപം വേഗം നീക്കി സന്തോഷം താ പരനേ- (സുഖം..) 3 ശക്തി കാരുണ്യവും പാരം ഉള്ളവനേ മുക്തി സന്തോഷം ബലം സുഖം അരുളേണമേ- (സുഖം..) 4 ചെറ്റും താമസിച്ചീടല്ലേ കേട്ടരുളാന്‍ അറ്റമില്ലാത്ത കൃപാകരനേ കര്‍ത്തനേ- (സുഖം..) 5 സര്‍വ്വ പുണ്യവാളന്‍ യേശുവിന്‍ നിമിത്തം ജപം ഇന്നേരം കേട്ടരുള്‍ക ദൈവപിതാ- (സുഖം..) |
Malayalam Christian Songs > സ >