സ്തുതിപ്പിന്‍ നാം മോദമായ് ഘോഷിപ്പിന്‍ സന്തുഷ്ടരായ് തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ് വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക കൂട്ടം കൂട്ടമായ് ഈ ദിനത്തില്‍ നാം സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക 1 വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ (വാഴ്ത്തി..) 2 പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ് കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍ (വാഴ്ത്തി..) |
Malayalam Christian Songs > സ >