സ്തുതിപ്പിന് ജനമേ സ്തുതിപ്പിന് യഹോവയെ അവന് നല്ലവനല്ലോ സ്തുതിപ്പിന് 1 പതിനായിരത്തില്‍ അതിശ്രേഷ്ടനവന്‍ ദൂതര്‍ സ്തുതികളിലെന്നും വസിക്കുന്നവന് അവന് നാമത്തെ ഭയപ്പെടുവിന്‍ (സ്തുതിപ്പിന്..) 2 അവന് ദയയും കരുണയും അലിവുമുള്ളോന്‍ ദീര്‍ഘക്ഷമയും കൃപയും അരുളുന്നവന്‍ അവന് നാമത്തെ ഉയര്‍ത്തിടുവിന്‍ (സ്തുതിപ്പിന്..) 3 നിലവിളിച്ചിടുമ്പോള്‍ ചെവിചായിച്ചിടുന്നോന്‍ വലങ്കരത്താല്‍ നമ്മെ താങ്ങി നടത്തുന്നവന് അവന് നാമത്തെ പുകഴ്ത്തിടുവിന്‍ (സ്തുതിപ്പിന്..) 4 ദുഃഖം മുറവിളികഷ്ടത നീക്കിടുമേ കണ്ണുനീരവന്‍ കരങ്ങളാല്‍ തുടച്ചിടുമേ അവന് കരുതുന്നതാല്‍ സ്തുതിപ്പിന് (സ്തുതിപ്പിന്..) 5 തന്നെ കാത്തിരിപ്പോര്‍ ശക്തിയെ പുതുക്കും കഴുകനെപ്പോല്‍ ചിറകടിച്ചുയര്‍ന്നിടുമേ മഹത്വം അവന് എന്നുമെന്നേക്കും (സ്തുതിപ്പിന്..) |
Malayalam Christian Songs > സ >