പല്ലവി സ്തുതിച്ചിടുന്നേന്‍ വീണു സ്തുതിച്ചിടുന്നേന്‍ - എങ്ങള്‍ അധിപനാം യേശുവിനെ സ്തുതിച്ചിടുന്നേന്‍ ചരണങ്ങള്‍ 1 അതിശയമുള്ളവനെ സ്തുതിച്ചിടുന്നേന്‍ - സദാ അളവില്ലാ വല്ലഭനെ സ്തുതിച്ചിടുന്നേന്‍ അതിരറ്റ ഗുണവാനെ സ്തുതിച്ചിടുന്നേന്‍ - ദയ അഖിലര്‍ക്കും ചെയ്യുന്നോനെ സ്തുതിച്ചിടുന്നേന്‍ ഗതി തരും നായകനെ സ്തുതിച്ചിടുന്നേന്‍ - സീനാ ഗിരിയിന്മേല്‍ വന്നവനെ സ്തുതിച്ചിടുന്നേന്‍ മതിമനസ്സാകെക്കൊണ്ടു സ്തുതിച്ചിടുന്നേന്‍ - എന്‍റെ മാലൊഴിച്ചു പാദം ചേര്‍ന്നു സ്തുതിച്ചിടുന്നേന്‍ - സ്തുതി 2 അക്ഷയനെ പക്ഷമോടെ സ്തുതിച്ചിടുന്നേന്‍ - ധ്വനി- ച്ചാലേലൂയ്യാ പാടിക്കൊണ്ടു സ്തുതിച്ചിടുന്നേന്‍ രക്ഷാവഴി കാട്ടിയോനെ സ്തുതിച്ചിടുന്നേന്‍ - നിത്യ രക്ഷയിന്‍ കൊമ്പായവനെ സ്തുതിച്ചിടുന്നേന്‍ സാക്ഷികൂടാതറിവോനെ സ്തുതിച്ചിടുന്നേന്‍ - തന്‍റെ സൂക്ഷ്മമെങ്ങുമെത്തുന്നോനെ സ്തുതിച്ചിടുന്നേന്‍ ലക്ഷം പേരിലുത്തമനെ സ്തുതിച്ചിടുന്നേന്‍ - ആറു ലക്ഷണപ്പരാപരനെ സ്തുതിച്ചിടുന്നേന്‍ - സ്തുതി 3 ധരണിയിന്‍ രക്ഷകനെ സ്തുതിച്ചിടുന്നേന്‍ - ബഹു താഴ്മയില്‍ നടന്നവനെ സ്തുതിച്ചിടുന്നേന്‍ ചോരവിയര്‍ത്തിറ്റവനെ സ്തുതിച്ചിടുന്നേന്‍ - കേണു സാഷ്ടാംഗം വീണവനെ സ്തുതിച്ചിടുന്നേന്‍ മരക്കുരിശേറിയോനെ സ്തുതിച്ചിടുന്നേന്‍ - ഏഴു മൊഴി ചൊന്നു മരിച്ചോനെ സ്തുതിച്ചിടുന്നേന്‍ മരണത്തെ വെന്നവനെ സ്തുതിച്ചിടുന്നേന്‍ - തന്‍റെ മാണവരാല്‍ കണ്ടവനെ സ്തുതിച്ചിടുന്നേന്‍ - സ്തുതി |
Malayalam Christian Songs > സ >