സ്തുതിച്ചിടും ഞാന്‍ നിന്നെ എന്നുമെന്നും കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാന്‍ (2) പതിച്ചിടണേ നിന്‍ കണ്‍കളെന്നില്‍ മതി മതിയായി ലോകവാസം (2) (സ്തുതിച്ചിടും..) 1 ക്രൂശിന്‍ മറവില്‍ മറച്ചു നീ രക്തക്കോട്ടയില്‍ വഹിച്ചു എന്നെ (2) ശത്രു തൊടാതെ ദുഷ്ടര്‍ തൊടാതെ കാത്തു കണ്‍മണി പോല്‍.. കാത്തു കണ്‍മണി പോല്‍ (2) (സ്തുതിച്ചിടും..) 2 നിന്‍ പാദത്തില്‍ ഞാന്‍ മുത്തിടുവാന്‍ നിന്നിമ്പ ശബ്ദം കേട്ടിടുവാന്‍ (2) പ്രാണപ്രിയാ എന്നുവരും നീ എന്നെ ചേര്‍ത്തിടുവാന്‍.. എന്നെ ചേര്‍ത്തിടുവാന്‍ (2) (സ്തുതിച്ചിടും..) |
Malayalam Christian Songs > സ >