സ്തുതിച്ചിടാം മഹിപനവനെ (2) പരിശുദ്ധനാം യേശുദേവനെ ഭൂവിയെങ്ങും അവന്‍ നാമമുയരാന്‍ സ്തുതിച്ചിടാം മഹിപനവനെ 1 പാപവലയില്‍ കേഴും പാപിയെ തേടിയണഞ്ഞോനാം പരമേശസുതനെ (2) പാപം പോക്കാന്‍ പാപക്കോലമായ് പാരില്‍ പിറന്നോരെന്‍ മനുവേലെ - സ്തുതിക്ക നാം (2) (സ്തുതിച്ചിടാം..) 2 രോഗബാധയാല്‍ ക്ഷീണരായോരെന്‍ ശോകമകറ്റി സമ്പൂര്‍ണ്ണ സൌഖ്യമേകിയോന്‍ (2) രോഗമേറ്റ് ക്രൂശില്‍ യാഗമായ് പാപശാപമാകവേയും നീക്കി തന്‍ - രുധിരത്താല്‍ (2) (സ്തുതിച്ചിടാം..) 3 ജീവനറ്റോനായ് വാടും മര്‍ത്യനേ വാ എന്നരികില്‍ ഞാനേകും നിത്യജീവനെ (2) ഏവമുണ്മയോടുരച്ച പിന്‍ ജീവയാവി മാരി പോല്‍ പകര്‍ന്നു താന്‍ - ഭൂവിയിതില്‍ (സ്തുതിച്ചിടാം..) 4 ആവലോടിഹേ മേവും ശുദ്ധരെ വാഴ്വിലണച്ചിടാന്‍ അണയും അംബരത്തില്‍ (2) മന്നവനാമവന്‍ മണാളനായ് ചേരുമന്തികേ ജയം കൊണ്ടോരെല്ലാം - ആനന്ദമായ് (2) (സ്തുതിച്ചിടാം..) 5 വായെന്‍ തോഴരേ വാ ഇന്നേരമേ വാഴ്ത്തി സ്തുതിച്ചിടാനവനിയിലവനെ (2) ഹല്ലേലുയാ ജയം കൊണ്ടാടിടാം വാഴുമവന്‍ രാജനായ് ഭൂവിയിതില്‍ - ഹല്ലേലുയാ (2) (സ്തുതിച്ചിടാം..) Lyrics & Music By മുട്ടം ഗീവര്‍ഗീസ് |
Malayalam Christian Songs > സ >