സ്തുതി സ്തുതി എന്‍ മനമേ സ്തുതികളില്‍ ഉന്നതനെ നാഥന് നാള് തോറും ചെയ്ത നന്മകളെയോര്‍ത്ത് പാടുക നീ എന്നും മനമേ (2) (സ്തുതി..) 1 അമ്മയെപ്പോലെ നാഥന് താലോലിച്ചണച്ചിടുന്നു (2) സമാധാനമായ് കിടന്നുറങ്ങാന്‍ തന്റെ മാര്‍വില്‍ ദിനം ദിനമായ് (2) (സ്തുതി..) 2 കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ് (2) ഘോരവൈരിയിന്‍ നടുവിലവന്‍ മേശ നമുക്കൊരുക്കുമല്ലോ (2) (സ്തുതി..) 3 ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും (2) പിളര്‍ന്നീടുമോരടിപ്പിണരാല്‍ തന്നിടും നീ രോഗ സൌഖ്യം (2) (സ്തുതി..) |
Malayalam Christian Songs > സ >