Malayalam Christian Songs‎ > ‎‎ > ‎

സ്തുതികളിൽ വസിച്ചിടുന്ന ശുദ്ധനേ


സ്തുതികളിൽ വസിച്ചിടുന്ന ശുദ്ധനേ
സ്തുതികൾക്കേറ്റം യോഗ്യനായ ദൈവമേ
ഏതു നേരത്തും ഏതിലും അധികം
നാവിനു പ്രിയം നിൻ സ്തുതിയല്ലോ

  ഹാലേലുയ്യാ ഹാലേലുയ്യാ
  ഹാലേലുയ്യാ ആമേൻ ഹാലേലുയ്യാ

1. രാവിലെ അങ്ങയിൻ മഹാദയയും
  രാത്രിയിൽ അങ്ങയിൻ വിശ്വസ്തതയെയും
  ഓർത്തീടുമേ എന്നും വർണ്ണിച്ചീടുമേ
  വൻദയയ്ക്കു സ്തോത്രമേകുമേ (ഹാലേലുയ്യാ..)

2. തപ്പിനോടും നൃത്തത്തോടും കിന്നരത്തോടും
  പത്തു കമ്പിയിൻ വാദ്യഘോഷമോടെയും
  ഉച്ചനാദത്തിൽ അത്യുച്ച നാദത്തിൽ
  സന്തതം സ്തുതി കരേറ്റുമേ (ഹാലേലുയ്യാ..)

3. ഭൂതലനിവാസികളെ ഏവരുമൊന്നായ്
  യാഹിൻ സവിധേ സംഗീതമായ് വരൂ
  നല്ലവനല്ലോ ദയ എന്നുമുള്ളവൻ
  തലമുറയായ് കരുതിടുന്നവൻ (സ്തുതികളിൽ..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'sthuthikalil vasicchidunna shuddhane'

Comments