Malayalam Christian Songs‎ > ‎‎ > ‎

സ്തുതി സ്തുതി മഹേശ്വരാ


സ്തുതി സ്തുതി മഹേശ്വരാ
സ്തുതി സ്തുതി ഉണര്‍വിലും
സ്തുതി സ്തുതി കിനാവിലും
സ്തുതി സ്തുതി നിരന്തരം (സ്തുതി സ്തുതി..)
                    1
എന്‍റെ പ്രഭാത ചിന്തകളില്‍ 
എന്‍റെ പ്രദോഷ വേളകളില്‍
എന്‍റെ പ്രമോദ നേരമതില്‍
എന്‍റെ വിഷാദ കാലമതില്‍ (സ്തുതി സ്തുതി..)
                    2
എന്‍റെ ഹൃദന്ത വാടികയില്‍
എന്‍റെ വിചാര വീചികളില്‍
എന്‍റെ വികാര വേദികളില്‍
എന്‍റെ ജീവന്‍റെ യാത്രയതില്‍ (സ്തുതി സ്തുതി..)
Comments