Malayalam Christian Songs‎ > ‎‎ > ‎

സ്തോത്രത്തിന്‍ ഗാനങ്ങള്‍ പാടിടും ഞാനെന്നും


സ്തോത്രത്തിന്‍ ഗാനങ്ങള്‍ പാടിടും ഞാനെന്നും
എന്‍ പ്രിയ നാഥനാമേശുവിന്
തിന്മകള്‍ ഓര്‍ക്കാതെ നന്മകള്‍ നല്കിയോന്‍
യാഗമായ്‌ തീര്‍ന്നെന്നെ വീണ്ടെടുത്തു (2) (സ്തോത്ര..)
                            1
ആരുമില്ലാതെ ഞാന്‍ എകനായീടുമ്പോള്‍
ആശ്വാസം കാണും നിന്‍ സാന്നിധ്യത്തില്‍ (2)
ആശ്രയിക്കും നിത്യം ആ തിരുപാദത്തില്‍
ആനന്ദിക്കും എന്നും ആ മുഖശോഭയില്‍ (2) (സ്തോത്ര..)
                            2
രോഗക്കിടക്കയില്‍ കൂടെയിരുന്നിടും
കര്‍ത്താവിന്‍ സാമീപ്യം ആശ്വാസമേ (2)
പാപഭാരം പേറി താളടിയാകുമ്പോള്‍
പൊന്‍കരം തന്നെന്നെ താങ്ങി നടത്തിടും (2) (സ്തോത്ര..)
                            3
ആത്മഫലങ്ങളാല്‍ ശക്തീകരിക്കെന്നും
വിശ്വാസധീരനായ്‌ വേല ചെയ്‌വാന്‍ (2)
ദോഷൈക ശക്തികള്‍ രൂക്ഷമായീടുമ്പോള്‍
ദൈവിക ശക്തിയാല്‍ ജീവന്‍ പകര്‍ന്നിടൂ (2) (സ്തോത്ര..)


Song lyrics and videos of 'sthothrathin ganangal padidum njanennum en priya nadhan yesuvinu'
Comments