സ്തോത്രമോടിന്നിതാ അണഞ്ഞിടുന്നു നിന്‍കൃപാ ദാനങ്ങള്‍ പകര്‍ന്നീടണെ നന്ദിയല്ലാതൊന്നും നല്‍കീടുവാന്‍ എന്‍ ജീവിതത്തില്‍ ഇല്ല യേശുനാഥാ (2) (സ്തോത്ര..) 1 കാരുണ്യം തൂകുന്ന നിന്‍ കണ്ണുകള്‍ വാത്സല്യമേകുന്ന നിന്‍ മൊഴികള്‍ (2) എന്‍ ജീവിതത്തില്‍ ശാന്തി ഏകീടുവാന്‍ കാരുണ്യവാരിധേ കനിയേണമേ (2) (സ്തോത്ര..) 2 സ്നേഹം നിറഞ്ഞ നിന്‍ സാമീപ്യവും ആശ്വാസമേകുന്ന സാന്നിദ്ധ്യവും (2) എന്‍ ജീവിതത്തില്‍ പുണ്യം ആയിടുവാന്‍ സ്നേഹനാഥാ മനസ്സലിയണമേ (2) (സ്തോത്ര..) 3 ക്രൂശില്‍ സഹിച്ച നിന്‍ യാതനയും എന്‍ പേര്‍ക്കായ് ഏറ്റതാം വേദനയും (2) എന്‍ പ്രാണപ്രിയാ നന്ദിയോടോര്‍ക്കുമ്പോള്‍ സ്തോത്രമല്ലാതെന്തു നല്‍കിടും ഞാന്‍ (2) (സ്തോത്ര..) |
Malayalam Christian Songs > സ >