സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്വൂ ഞാനിതാ (2) ഹൃദയത്തിന് കോവിലില്‍ പ്രഭ തൂകും ദീപമായ് നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..) 1 ശൂന്യത ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞു (2) തളര്ന്നിടുമ്പോള് തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍ മരുഭൂവില്‍ ജലം തേടും പഥികനാമെന്റെ വീഥിയില്‍ നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..) 2 പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും (2) കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍ എരിതീയില്‍ കുളിര് തേടും അനാഥനാമെന്റെ മനസ്സേ നീ വരുമ്പോള്‍ ജീവിതം ധന്യമായ് (സ്നേഹനാഥാ..) |
Malayalam Christian Songs > സ >