സീയോന് സഞ്ചാരീ ഭയപ്പെടേണ്ടാ യാഹെന്ന ദൈവം കൂടെയുണ്ട് (2) അവന് മയങ്ങുകില്ല ഉറങ്ങുകില്ല യിസ്രായേലിന് ദൈവം കൈവിടില്ല (2) (സീയോന്..) 1 രോഗിയായ് ഞാന്‍ തളര്‍ന്നാലും ദേഹമെല്ലാം ക്ഷയിച്ചാലും (2) ആണികളാല്‍ മുറിവേറ്റ പാണികളാല്‍ സുഖമേകും (2) (അവന് മയങ്ങുകില്ല..) 2 വാക്കു തന്നോന്‍ മാറുകില്ല വാഗ്ദത്തങ്ങള്‍ പാലിച്ചിടും (2) കൂരിരുളിന് താഴ്വരയില് കൂടെയുണ്ടെന്‍ നല്ലിടയന് (2) (അവന് മയങ്ങുകില്ല..) |
Malayalam Christian Songs > സ >