സേവിച്ചീടും നിന്നെ ഞാന്‍-എന്നേശുവേ സേവിച്ചീടും നിന്നെ ഞാന്‍ 1 ജീവനെനിക്കായി-ക്രൂശില്‍വെച്ചു തന്നെന് ജീവനെ വീണ്ടെടുത്ത പ്രാണനാഥാ (സേവിച്ചീടും..) 2 ദേഹം ദേഹി ആത്മം-എകമായ് തന്നു നിന്നെ സ്നേഹമായ് സേവ ചെയ്വാന്-താ നിന് കൃപ (സേവിച്ചീടും..) 3 പാപം വെടിഞ്ഞുള്ള-പാവന ജീവിതം പാപഹരാ ഞാന്‍ ചെയ്വാന്-തുണയ്ക്കേണം (സേവിച്ചീടും..) 4 നിന് കണ്ണാലെന്നെ നീ വഴി നടത്തേണം നിന് കരത്താലെന്നെ നീ-താങ്ങീടേണം (സേവിച്ചീടും..) 5 എന്‍ ഹൃദയമിതാ മന്നവനേശുവേ നിന്നാവിയാല്‍ നിറയ്ക്ക നിന് സേവയ്ക്കായ് (സേവിച്ചീടും..) 6 ലോകം ജഡം പിശാ-ചോടു പോര് ചെയ്തു ഞാന്‍ നിന് കൊടിക്കീഴില്‍ നിന്നു-ജയം കൊള്ളും (സേവിച്ചീടും..) |
Malayalam Christian Songs > സ >