സെഹിയോന്‍ മാളികയില്‍ അപ്പോസ്തോലഗണങ്ങളില്‍ അഗ്നിനാളമായ് നിറഞ്ഞവനേ നിത്യജീവനായണഞ്ഞവനേ പറന്നിറങ്ങി വരണേ ഇന്നീ കൂട്ടായ്മയില്‍ വരമാരി ചൊരിയണമേ ഇന്നീ ഹൃദയങ്ങളില്‍ നിറഞ്ഞു കവിയണമേ (സെഹിയോന്‍..) 1 അന്തിമകാലങ്ങളില്‍ എല്ലാ ജനതയിലും ശക്തി പകര്‍ന്നീടുവാന്‍ അഭിഷേകമേകീടുവാന്‍ (2) ആഗതനായിടുമാത്മാവേ പാവനനായിടുമാത്മാവേ നിറയൂ നിറയൂ നിറയൂ (ഇന്നീ കൂട്ടായ്മയില്‍..) 2 സത്യത്തിന്‍ സാക്ഷികളായ് നേര്‍വഴി തേടിടുവാന്‍ വിശ്വാസമേകീടുവാന്‍ പ്രത്യാശ നല്‍കീടുവാന്‍ (2) ആഗതനായിടുമാത്മാവേ പാവനനായിടുമാത്മാവേ നിറയൂ നിറയൂ നിറയൂ (സെഹിയോന്‍..) |
Malayalam Christian Songs > സ >