നിത്യ ദൈവം പിതാവിനു ആരാധന (2) ആരാധന സ്തോത്രം ആരാധന ആത്മാവാം ദൈവത്തിന്നാരാധന (2) 1 ജീവ നാഥാ എന്നില്‍ കനിയേണമേ ജീവാമൃതം എന്നില്‍ പകര്‍ന്നീടണേ (2) സങ്കടങ്ങള്‍ തീര്‍ത്ത പ്രാണ നാഥാ എന്‍ കടങ്ങള്‍ തീര്‍ത്ത പ്രാണ പ്രിയാ (2) (ആരാധന..) 2 ഇന്നലെക്കാളെനിക്കെന്തു മോദം കര്ത്തനോടോത്തുള്ള വാസമോര്‍ത്താല്‍ (2) വാനമതെ വന്നു ചേര്ക്കുവോളം ആശയോടെ സ്തോത്രം ആരാധന (2) (ആരാധന..) 3 വേര്‍തിരിക്കപ്പെട്ട കൂട്ടര് നമ്മള് രാജ പുരോഹിത വര്‍ഗ്ഗം നമ്മള് (2) വിശുദ്ധ വംശമാം സ്വന്ത ജനം വിശ്വാസത്തിന് സത്യ സാക്ഷികള്‍ നാം (2) (ആരാധന..) |
Malayalam Christian Songs > സ >