സത്യനായകാ മുക്തി ദായകാ പുല് തൊഴുത്തിന് പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ (സത്യ നായകാ..) 1 കാല്‍വരിയില്‍ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ (2) നിന്നൊളി കണ്ടുണര്‍ന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീര്‍ത്തി കേട്ടിടാത്ത കാതു കാതാണോ? (2) (സത്യ നായകാ..) 2 അന്വേഷിച്ചാല്‍ കണ്ടെത്തീടും പുണ്യതീര്‍ഥമേ സാഗരത്തിന് തിരയെവെന്ന കര്‍മ്മ കാണ്ഠമേ (2) നിന് കഥകേട്ടലിഞ്ഞിടാത്ത മനം മനമാണോ? നിന് രാജ്യം വന്നു ചേരും പുലരി എന്നാണോ? (2) (സത്യ നായക...) |
Malayalam Christian Songs > സ >