സാത്താന്റെ കോട്ടകള്‍ തകര്‍ന്നു വീഴും യേശുവിന് രക്തത്താല്‍ മന്ത്രങ്ങള്‍ തന്ത്രങ്ങള്‍ കത്തിപ്പോകും യേശുവിന് രക്തത്താല്‍ 1 ഫലിക്കയില്ല ഒരു മന്ത്രങ്ങളും ദൈവമക്കള് തന് മുന്പില് ദൂതരുടെ സംഘം കാവലായ് നില്ക്കുന്നു അണി അണിയായ് (സാത്താന്റെ..) 2 യേശുവിന് നാമം അഗ്നിയത്രേ യേശുവിന് വചനം വാളത്രേ യേശുവിന് ആത്മാവരുളി ചെയ്തു എതിരുകള്‍ കോട്ടകള്‍ തകര്‍ന്നു വീഴും (സാത്താന്റെ..) 3 അനുകൂലമായ് യേശു ഉണ്ടെങ്കില്‍ പ്രതികൂലമായ് ആര് നില്ക്കും തുറക്കാത്ത വാതില്‍ ഉടഞ്ഞു പോകും യേശുവിന് നാമത്തില്‍ തുറന്നു വരും (സാത്താന്റെ..) 4 ആയിരംപേര്‍ പതിനായിരം പേര് നിന് മുന്പില് വീണാലും നിന്നടുക്കല്‍ അവരെത്തിടാതെ ചിതറി ഓടി ഒടുങ്ങും (സാത്താന്റെ..) 5 ജയക്കൊടി പിടിച്ചു നാം പാടിടുമേ ഹല്ലെലൂയ്യാ ആര്‍ത്തു പാടിടുമേ സാത്താന്റെ തലയെ തകര്‍ത്തു യേശു ജയത്തെ നമുക്കായ് തന്നു യേശു (സാത്താന്റെ..) |
Malayalam Christian Songs > സ >