സത്യവചനം നിത്യവചനം മന്നിൽ രക്ഷയേകും തിരുവചനം (2) ഇന്നലെയും ഇന്നുമെന്നെന്നും ജീവിക്കുന്ന ദിവ്യവചനം (2) ഹലേലൂയാ ഹലേലൂയാ (4) (സത്യ..) 1 കാതുകളിൽ ഇമ്പമാകും വചനം കണ്ണുകളിൽ ശോഭ നൽകും വചനം (2) ഹൃത്തടത്തിൽ ജീവനേകും വചനം നേർവഴികൾ കാട്ടിടും വചനം (ഹലേലൂയാ..) 2 പാദത്തിനു ദീപമാകും വചനം പാതയിൽ പ്രകാശമേകും വചനം (2) ആത്മ മാരി തൂകിടുന്ന വചനം ആത്മസൗഖ്യമേകിടുന്ന വചനം (ഹലേലൂയാ..) |
Malayalam Christian Songs > സ >