സന്തോഷിപ്പിന്‍-ആഘോഷിപ്പിന്‍ താണു വന്ദിച്ചീടാന്‍ യേശു മഹാരാജന്‍ എങ്ങും വാണരുളീടുന്നാന്‍ 1 രക്ഷകന്‍ താന്‍-ബലിയായോന്‍ ഉന്നതത്തില്‍ പോയി സത്യപതി-സ്നേഹരൂപന്‍ വാണരുളീടുന്നു (സന്തോഷിപ്പിന്‍..) 2 ഇഹം പരവും-പാതാളവും തന്‍ അധികാരതലം യേശുപരന്‍-വാണീടുന്നാന്‍ തന്‍ഹിതം പോലെങ്ങും- (സന്തോഷിപ്പിന്‍..) 3 വൈരികളാം-ഏവരും തന്‍ പാദം കുമ്പിടും വരെയും വല്ലഭത്വത്തിന്‍ വലഭാ- ഗത്തു വാണീടുന്നു- (സന്തോഷിപ്പിന്‍..) 4 വീണ്ടും അവന്‍ എഴുന്നരുളും ഭക്തരെല്ലാരെയും താന്‍ മേദിനിയില്‍-നിന്നുയര്‍ത്തും മറുരൂപമാകും നാം- (സന്തോഷിപ്പിന്‍..) |
Malayalam Christian Songs > സ >