Malayalam Christian Songs‎ > ‎‎ > ‎

സങ്കേത പട്ടണമാം പുത്തനെരുശലേമിൽ


സങ്കേത പട്ടണമാം പുത്തനെരുശലേമിൽ
എൻ പ്രിയൻ സന്നിധിയിൽ എന്നു ഞാൻ ചെന്നു ചേരും
എപ്പോൾ ഞാൻ ചെന്നു ചേരും

      ചരണങ്ങള്‍

1. ഏഴു വിളക്കിൻ മദ്ധ്യേ
  മാറിൽ പൊൻകച്ചയുമായ്
  മിന്നും പ്രഭാവമുള്ളോൻ
  യേശുവെ കാണ്‍മതിനായ്
    എന്നുള്ളം വാഞ്ഛിക്കുന്നു
    കണ്‍കൾ കൊതിച്ചീടുന്നു (സങ്കേത..)

2. കുഞ്ഞാട്ടിൻ കല്യാണനാൾ
  കൈകളിൽ ദീപമേന്തി
  ശുഭ്രവസ്ത്ര ധാരിയായ്
  ശുദ്ധരങ്ങെത്തീടുമ്പോൾ
    രക്തത്താൽ വീണ്ടെടുത്ത
    നിർമ്മല കന്യകയായ്‌ (സങ്കേത..)

3. സർവ്വദാ വാഴ്ത്തിടുന്ന
  സാറാഫിൻ സംഘമതിൽ
  സമ്മോദാല്‍ ഞാനും ചേർന്നു
  സർവ്വേശൻ സന്നിധിയിൽ
    സർവ്വം മറന്നുപാടാൻ
    ഹല്ലേലുയ്യാ പാടിടാൻ (സങ്കേത..)

4. കഷ്ടതയില്ലാ നാട്ടിൽ
  കണ്ണുനീരില്ലാ വീട്ടിൽ
  ഈ ലോകഭാരങ്ങളെ
  എല്ലാം മറന്നുമേവാൻ
    നിത്യാനന്ദം വാഴുമാ
    തേജസിൽ വാസം ചെയ്യാൻ (സങ്കേത..)

Album:119th Maramon Convention Songs 2014

Song Lyrics & video of 'sanketha pattanamaam puthan yerusalemil'

Comments