1 സംഘം കൂടി ഗീതം പാടി കുമ്പിടേണം യേശുവേ; തന്‍റെ രക്ഷ എന്നും നേടി സ്നേഹിക്കേണം നാഥനെ. 2 ശ്രേഷ്ഠഗീതം ഇന്നു പാടി ഘോഷിക്കേണം യേശുവെ; രക്ഷാഗീതം എന്നും പാടി സേവിക്കേണം കര്‍ത്തനെ. 3 അന്ധകാരം നീക്കിടുന്ന യേശു നീതി സൂര്യനാം; തന്‍പ്രകാശം ഏറ്റുണര്‍ന്നു കീര്‍ത്തിക്കേണം എന്നും നാം. 4 യേശുരാജ്യം ശക്തിയോടെ നാട്ടില്‍ എങ്ങും ആകേണം ആശയോടെ നാമും കൂടെ ആവതെല്ലാം ചെയ്യേണം. 5 ഹാലെലൂയ ഹാലെലൂയ യേശു രക്ഷിതാവിന്നു മാനം സ്തോത്രം അധികാരം യോഗ്യമേ കര്‍ത്താവിന്നു. Lyrics : മോശ വത്സലം ശാസ്ത്രിയാര്‍ |
Malayalam Christian Songs > സ >