സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു. ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാന്‍ യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാന്‍ 1 രാവിലെ ഞാന്‍ ഉണരുമ്പോള്‍ ഭാഗ്യമുള്ളോര്‍ നിശ്ചയം എന്റെ യാത്രയുടെ അന്ത്യം ഇന്നലെക്കാള്‍ അടുപ്പം- (ആകെ അല്പ...) 2 രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു അപ്പോഴും എന്‍ രഥത്തിന്റെ ചക്രം മുന്നോട്ടായുന്നു- (ആകെ അല്പ...) 3 തേടുവാന്‍ ജഡത്തിന് സുഖം ഇപ്പോള്‍ അല്ല സമയം സ്വന്തനാട്ടില്‍ ദൈവമുഖം കാണ്‍കയത്രെ വാഞ്ഛിതം- (ആകെ അല്പ...) 4 ഭാരങ്ങള്‍ കൂടുന്നതിനു ഒന്നും വേണ്ട യാത്രയില്‍ അല്പം അപ്പം വിശപ്പിന്നു സ്വല്പ വെള്ളം ദാഹിക്കില്‍- (ആകെ അല്പ...) 5 സ്ഥലം ഹാ മഹാവിശേഷം ഫലം എത്ര മധുരം വേണ്ട വേണ്ട ഭൂപ്രദേശം അല്ല എന്റെ പാര്‍പ്പിടം- (ആകെ അല്പ...) 6 നിത്യമായോര്‍ വാസ സ്ഥലം എനിക്കുണ്ടു സ്വര്‍ഗ്ഗത്തില്‍ ജീവവൃക്ഷത്തിന്റെ ഫലം ദൈവപറുദീസായില്‍- (ആകെ അല്പ...) 7 എന്നെ എതിരേല്പാനായി ദൈവദൂതര്‍ വരുന്നു വേണ്ടുമ്പോലെ യാത്രക്കായി പുതുശക്തി തരുന്നു- (ആകെ അല്പ...) |
Malayalam Christian Songs > സ >