Malayalam Christian Songs‎ > ‎‎ > ‎

സൈന്യങ്ങളിന്‍ ദൈവം ആയ യഹോവേ

1. സൈന്യങ്ങളിന്‍ ദൈവം ആയ യഹോവേ
    നീ വിശുദ്ധന്‍, നീ പരിശുദ്ധന്‍, നിര്‍മ്മലന്‍;
    സ്വര്‍ഗ്ഗം ഭൂമി എങ്ങും നിന്‍ മഹത്വം തിങ്ങും
    താതസുതാത്മാ ഭാഗ്യത്രിത്വമേ.

2. സര്‍വ്വശക്ത ദൈവം ആയ യഹോവേ
    നീ വിശുദ്ധന്‍, നീ പരിശുദ്ധന്‍, നിര്‍മ്മലന്‍;
    ഇരുന്നവന്‍ നീയേ ആയിരിക്കുന്നോനേ
    നീ വരുന്നോന്‍ താന്‍ നിത്യദൈവമേ.

3. ഹാലേലൂയാ ആമേന്‍ ദൈവ പിതാവേ
    ഹാലേലൂയാ യേശുവേ ദൈവജാതനേ
    ഹാലേലൂയാ ആമേന്‍ ദൈവശുദ്ധാത്മാവേ 
    സ്തോത്രം സദാ ത്രിയേക ദൈവമേ
Comments