സാക്ഷാല്‍ മുന്തിരിവള്ളിയാകും യേശുനായകാ നിന്നിലൊരു കൊമ്പായ് വളരാന്‍ കൃപയരുളൂ ദേവാ (2) 1 കാട്ടൊലിവില് നിന്നുമെന്നെ നല്ലൊലിവോടു ചേര്‍ത്തണച്ചു (2) നല്ല ഫലമതു നല്കിടുവാന് നല്ലവനേ കൃപ നല്കണമേ (2) നല്ലവനേ കൃപ നല്കണമേ (സാക്ഷാല്‍..) 2 തിരുവചനം ധ്യാനിച്ചെന്നും നിന് സന്നിധാനം പൂകിയെന്നും (2) ആറ്റരികില്‍ നില്ക്കും നല്തരുപോല് ഫലമതു നല്കാന് കൃപയേകൂ (2) ഫലമതു നല്കാന് കൃപയേകൂ (സാക്ഷാല്‍..) 3 ആത്മഫലം ഏകീടാനായ് പരിശുദ്ധാത്മാവേ വരണേ (2) തിരുസ്നേഹമതിന് സാക്ഷ്യമായി ഇഹെ മരുവിടാന്‍ കൃപയേകൂ (2) ഇഹെ മരുവിടാന്‍ കൃപയേകൂ (സാക്ഷാല്‍..) |
Malayalam Christian Songs > സ >