Malayalam Christian Songs‎ > ‎‎ > ‎

ശുദ്ധാത്മാവേ അണയൂ


ശുദ്ധാത്മാവേ അണയൂ
നിറയുകീ ദാസരില്‍ ദിനവും
വിശ്വാസഭവനത്തില്‍ വസിപ്പാന്‍
ചൊരിയൂ തവകൃപ ദിനവും
                    1
സ്നേഹത്തിന്‍ പാതയില്‍ മുന്നേറുവാനായ്‌
തിരുശക്തി പകരൂ ദിനവും
സുവിശേഷത്തിന്‍ നവജ്യോതി
തെളിക്കുവാന്‍ വരം തരൂ ദിനവും (ശുദ്ധാ..)
                    2
ഭാരം പ്രയാസങ്ങള്‍ മാഞ്ഞിടുവാനായി
കനിവിന്‍ കരം തരൂ ദിനവും
ഉള്ളം നുറുങ്ങിയോരാശ്രിതരെ
ചിറകതില്‍ മറയ്ക്കൂ ദിനവും (ശുദ്ധാ..)
                    3
മനസ്സിന്‍ മാലിന്യം നീങ്ങിടുവാനായ്‌
വചനമാം ജലം തരൂ ദിനവും
പാപാന്ധകാരമീ നേത്രങ്ങളില്‍
നേര്‍വഴി തെളിക്കു ദിനവും (ശുദ്ധാ..)
Comments