പല്ലവി ശ്രീയേശു നാമമേ തിരുനാമം ഇതു- ഭൂലോകമെങ്ങും മോദം നല്‍കും നാമം ചരണങ്ങള്‍ 1 പാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി- താപികള്‍ക്കാശ്വാസം നല്‍കും-തിരുനാമം (ശ്രീ..) 2 പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ ബന്ധനം തകര്‍ത്തിടുന്ന സത്യനാമം- (ശ്രീ..) 3 എന്നിലെ പാപങ്ങളെല്ലാം തീര്‍ത്ത നാമം-എന്‍റെ മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം - (ശ്രീ..) 4 മല്ലനാം പിശാചിനെ ജയിച്ച നാമം - എന്‍റെ അല്ലലെല്ലാം തന്‍ ശിരസ്സിലേറ്റ നാമം- (ശ്രീ..) 5 ജീവനെ പാപികള്‍ക്കായ് ചൊരിഞ്ഞ നാമം - പുതു ജീവനെ നല്‍കിയാശ്വസിപ്പിച്ച നാമം - (ശ്രീ..) 6 നിത്യമോക്ഷപാതയെ തുറന്ന നാമം-തന്‍റെ സത്യഭക്തരില്‍ പ്രമോദം നല്‍കും നാമം - (ശ്രീ..) 7 അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്‍റെ വക്ഷസ്സില്‍ പ്രജകളെ ചുമക്കും നാമം - (ശ്രീ..) |
Malayalam Christian Songs > ശ >