ശോകമൂകമാകുമെന്‍ മനസ്സിന്‍റെ വീഥിയില്‍ കരുണ തന്‍ വര്‍ഷമായ് ആര്‍ദ്രത തോന്നണേ നൈവേദ്യമേകിടാന്‍ അനുതാപവേളയില്‍ അനുവാദമേകുമോ അലിവിന്‍റെ നായകാ (ശോക..) 1 ഇരുള്‍ വന്നു മൂടുമെന്‍ ഏകാന്ത യാത്രയില്‍ അരുതാത്തതൊക്കെയും അറിയാതെ ചെയ്തുപോയ് (2) ക്ഷമിക്കുവാനാകുമോ എന്നോടെന്‍ ദൈവമേ ശിക്ഷയേതുമേല്‍ക്കുവാന്‍ അരികിലായ് നില്‍പ്പു ഞാന്‍ (ശോക..) 2 നൊന്തു നീറുമെന്‍റെയീ ആശയറ്റ ജീവിതം കാഴ്ചയായി വെച്ചിടാം കനിവു തോന്നിയേല്ക്കണേ (2) പാപിയാണെങ്കിലും അനുതാപിയാണു ഞാന്‍ അകതാരില്‍ നിന്നുമീ ആത്മീയ യാചന (ശോക..) Album: പുറപ്പാട് Lyrics & Music: സജി ലൂക്കോസ് |
Malayalam Christian Songs > ശ >