Malayalam Christian Songs‎ > ‎‎ > ‎

ശാന്തിയേകുവാന്‍ ജീവജലവുമായ്

The gadget spec URL could not be found
ശാന്തിയേകുവാന്‍ ജീവജലവുമായ്
ഇടയനായ ഞാന്‍ തേടി വന്നിതാ
എന്‍റെ ജീവനില്‍ പങ്കുചേര്‍ത്തിടാം
ആനന്ദം പകര്‍ന്നിടാം ആത്മാവില്‍ നിറഞ്ഞിടാം
                        1
കാല്‍വരിക്കുന്നിന്‍ മേലെന്‍ ജീവിതം
സമര്‍പ്പിച്ചു യാഗമായ് (2)
ഈ പ്രപഞ്ചമുയര്‍ത്തെണീക്കുവാന്‍
മരണ വേദനാ.. സഹിച്ചു ഞാനിതാ
മഹിമയേറിടും കുരിശിന്മേലിതാ
നിനക്കായ് ബലിയേകി നീയറിയുക  (ശാന്തി..)
                        2
ഞാന്‍ തരും ഹൃദ്യമായ ശാന്തിയില്‍
നില നിന്നു നീയെന്നും എന്‍ പ്രകാശ കിരണമാകുവിന്‍ (2)
അടഞ്ഞ മനസ്സുകള്‍ തുറന്നു ഭൂവിതില്‍
അകന്ന കണ്ണികള്‍ ഇണക്കി ചേര്‍ക്കുവാന്‍
വിലയായ് സ്വയമേകി നീ പോവുക (ശാന്തി..)
Comments