1 ശൈലവുമെന്‍റെ സങ്കേതവും കോട്ടയുമെന്‍റെ പാറയുമേ (2) വീഴാതെ താങ്ങുന്ന, താഴാതെ കാക്കുന്ന സ്വര്‍ഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നു (2) 2 കഠിന ശോധന പര്‍വ്വതങ്ങള്‍ ജീവിത സാഗരേ വന്നീടുമ്പോള്‍ (2) വന്‍തിരമാല പോല്‍ ആഞ്ഞടിച്ചീടുമ്പോള്‍ മാറാത്ത നാഥനെ സ്തുതിച്ചിടുന്നു (2) 3 കാല്‍വരിക്രൂശതില്‍ എന്‍റെ പേര്‍ക്കായ് കൈകാല്‍കള്‍ ആണിക്കായ് ഏല്‍പിച്ചോനേ (2) കണ്‍കള്‍ നിറയുന്നു ഉള്ളം തുടിക്കുന്നു രക്തം ചിന്തി എന്നെ വീണ്ടതിനാല്‍ (2) 4 മനുഷ്യരില്‍ ഞാന്‍ ആശ്രയം വയ്ക്കില്ല ധനത്തില്‍ എന്‍ മനം ചായുകില്ല (2) കാഹളശബ്ദം ഞാന്‍ കേട്ടീടാന്‍ കാലമായ് കഷ്ടമേറ്റ പ്രിയന്‍ വന്നിടാറായ് (2) (ശൈലവും..) |
Malayalam Christian Songs > ശ >