പല്ലവി രക്ഷകനേ എടുക്കെന്നെ നിനക്കായിപ്പോള്‍ ചരണങ്ങള്‍ 1 പക്ഷമോടെയെന്നെ നീ വീണ്ടെടുത്തതോര്‍ത്തു ഞാന്‍ രക്ഷകനേ നിനക്കെന്നെ തരുന്നു നീ കൃപയാല്‍ - (രക്ഷകനേ..) 2 തരുന്നെന്‍ ജീവനെ ഞാന്‍ പരമ ദേവാ അതു തിരുക്കരം തന്നില്‍ നിന്നു ലഭിച്ചതത്രെ താന്‍ - (രക്ഷകനേ..) 3 തരുന്നെന്‍റെ സമയം ദിവസങ്ങളെയും ഞാന്‍ നിറയട്ടങ്ങവ നിന്‍റെ സ്തുതിയാലെപ്പോഴുമേ - (രക്ഷകനേ..) 4 നിനക്കുള്ള സ്നേഹം നിറ- ഞ്ഞെന്‍റെ കരങ്ങള്‍ നിനക്കായി പ്രവര്‍ത്തിപ്പാന്‍ തരുന്നു ഞാനവയെ - (രക്ഷകനേ..) 5 നിനക്കായോടീടുവാന്‍ വേഗമുള്ളതാക്കുവാന്‍ എനിക്കുള്ള കാലുകളെ തരുന്നു സന്തോഷമായ് - (രക്ഷകനേ..) 6 നിനക്കായ് പാടീടുവാന്‍ തരുന്നെന്‍റെ സ്വരം ഞാന്‍ നിനക്കുള്ള സ്തുതി മാത്രം പറയട്ടെന്നധരം - (രക്ഷകനേ..) 7 തിരുദൂതാല്‍ നിറപ്പാന്‍ തരുന്നെന്നധരം ഞാന്‍ തിരുഹിതം പോലെ നിന്നെ പ്രസംഗിക്കട്ടവയും - (രക്ഷകനേ..) "രക്ഷകനേ നിനക്കു കീര്‍ത്തനം" എന്ന രീതി |
Malayalam Christian Songs > ര >