Malayalam Christian Songs‎ > ‎‎ > ‎

രക്ഷകനേ നിനക്കു കീര്‍ത്തനം അനന്തം


                    പല്ലവി
രക്ഷകനേ നിനക്കു കീര്‍ത്തനം അനന്തം
                ചരണങ്ങള്‍
                          1
തിരുരക്തം ചൊരിച്ചു തിന്മപ്പെട്ട എന്നെ നീ
പരന്നു വീണ്ടെടുത്ത മാ പക്ഷ കൃപകള്‍ക്കുമേ - (രക്ഷ..)
                          2
മരിച്ചു ഞാന്‍ കിടന്നേന്‍ നാറി ഉരുവഴിഞ്ഞേന്‍
തിരിച്ചുയിര്‍ ശക്തി സുഖം തന്ന പ്രിയനേശുവേ - (രക്ഷ..)
                          3
കുരുടനായിരുന്നേന്‍ തൊട്ടു കാഴ്ച തന്നു നീ
നിറഞ്ഞ കുഷ്ഠപാപത്തെ നീക്കി ശുദ്ധി നല്‍കി നീ - (രക്ഷ..)
                          4
നീതിശുദ്ധി ബോധം നിന്തിരു നല്‍ രൂപം
ചേതസ്സില്‍ കല്പിച്ചു തന്ന ദിവ്യ കൃപക്കടലാം - (രക്ഷ..)
                          5
തിരു രക്തത്താലെന്‍ തിന്മ കുറ്റം മായിച്ചു
പരമ ജീവ പുസ്തകത്തെഴുതി എന്‍ നാമം നീ - (രക്ഷ..)
                          6
ഇനിപ്പിഴയ്ക്കാതെ എന്നും നടന്നീടാന്‍
കനിഞ്ഞു നിന്നാവി നിത്യം കൂടെ വസിച്ചീടേണം - (രക്ഷ..)

Comments