രാജ്യത്തിന്‍റെ പുത്രരേ-യോഗ്യസ്തോത്രം പാടുവിന്‍; യാത്ര പോകുമ്പോള്‍ തന്നെ-യേശുവിനെ സ്തുതിപ്പിന്‍ 1 ദൈവത്തിങ്കലേയ്ക്കു നാം-ആശയോടെ പോകുന്നു; മുന്‍ വിശ്വാസികള്‍ എല്ലാം-ഇപ്രകാരം നടന്നു 2 ഭാഗ്യമുള്ള കൂട്ടമേ-ഘോഷിച്ചു ആനന്ദിപ്പിന്‍ പാപലോകം പോകട്ടെ-സ്വര്‍ഗ്ഗമോക്ഷം ലഭിപ്പാന്‍ 3 പേടിക്കേണ്ടാ വേഗനേ-നിങ്ങള്‍ ദൈവത്തെ കാണും; യേശുക്രിസ്തു നിങ്ങളെ-ജയത്തോടെ രക്ഷിക്കും 4 വഴി കാണിക്കേണമേ-മനസ്സോടെ ഞങ്ങളും പ്രീയമുള്ള യേശുവേ-നിന്നെ അനുസരിക്കും |
Malayalam Christian Songs > ര >