രാജാവിന്‍ സങ്കേതം തേടുന്നൂ രാജാക്കള്‍ മരുഭൂവില്‍ ഇരുളിന്‍ മറവില്‍ അലയുന്നേരം ആകാശക്കോണില്‍ ദൂരെ നക്ഷത്രം കണ്ടു ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു (രാജാവിന്‍..) 1 അതിവേഗം യാത്രയായി നവതാരം നോക്കി മുന്നേറി ഓ.. ഓ.. ഓ.. മും.. മും.. മും.. അരമനയില്‍ ദേവനില്ല പുതുവഴിയേ നീങ്ങിടും നേരം വഴികാട്ടും താരമിതാ ദീപ്തമായല്ലോ ബേതലഹേം ശോഭനമായ കാണുന്ന നിമിഷം വിണ്ണില്‍ നക്ഷത്രം നിന്നൂ ഓ.. ഓ.. വിണ്ണില്‍ നക്ഷത്രം നിന്നു (രാജാവിന്‍..) 2 പൂമഞ്ഞില്‍ പൂണ്ടു നില്‍ക്കും പുല്‍ക്കൂട്ടിന്‍ കുഞ്ഞിളം പൈതല്‍ ഓ.. ഓ.. ഓ.. മും.. മും.. മും.. പൂപ്പുഞ്ചിരി തൂകിടുന്നു മന്നവരതിമോദമാര്‍ന്നല്ലോ തൃപ്പാദേ പ്രണമിച്ച് കാഴ്ച്കയേകുന്നു സാഫല്യം നല്‍കിയതിന്‍ നന്ദിയേകുന്നു വാനില്‍ നക്ഷത്രം മിന്നി ഓ.. ഓ.. വാനില്‍ നക്ഷത്രം മിന്നി (രാജാവിന്‍..) From Christmas Songs |
Malayalam Christian Songs > ര >