Malayalam Christian Songs‎ > ‎‎ > ‎

രാജാക്കന്മാരുടെ രാജാവേ

രാജാക്കന്മാരുടെ രാജാവേ
നിന്‍റെ രാജ്യം വരേണമെ
നേതാക്കന്മാരുടെ നേതാവേ
നിന്‍റെ നന്മ നിറയണമെ (രാജാ..)
                    1
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാല്‍വരിയിലും
കാലം കാതോര്‍ത്ത് നില്‍ക്കുന്നവിടുത്തെ
കാലൊച്ച കേട്ടു ഞങ്ങള്‍
കാലൊച്ച കേട്ടു ഞങ്ങള്‍ (രാജാ..)  
                    2
തിരകളുയരുമ്പോള്‍  തീരം മങ്ങുമ്പോള്‍
തോണി തുഴഞ്ഞു തളരുമ്പോള്‍
മറ്റാരുമാശ്രയമാകുകില്‍ നിന്‍ വാതില്‍
മുട്ടുന്നു മെല്ലെ തുറക്കുകില്ലേ
വാതില്‍ മുട്ടുന്നു മെല്ലെ തുറക്കുകില്ലേ (രാജാ..)

Comments