Malayalam Christian Songs‎ > ‎‎ > ‎

രഹസ്യം രഹസ്യം കല്‍പിച്ചീശന്‍


രഹസ്യം രഹസ്യം കല്‍പിച്ചീശന്‍
രഹസ്യം എനിക്കും എന്‍ വീട്ടുകാര്‍ക്കും

സ്വര്‍ഗ്ഗീയനായ മണവാളാ!തേ
സ്തുതിയെന്നു ഞങ്ങള്‍ ഘോഷിക്കുന്നു
                    1
മൃതിയെ കെടുത്തി ആദാമിനു നല്‍
പ്രാണന്‍ കൊടുത്ത ഗാത്രവുമിതുതാന്‍
സമുദ്രോദരത്തെ ബലത്താല്‍ പകുത്തു
അടിത്തട്ടില്‍ മാര്‍ഗ്ഗം തെളിച്ചോനിവന്‍ താന്‍ (സ്വര്‍ഗ്ഗീയനായ..)
                    2
ഈരേയ ഭോജ്യം - സ്വര്‍ഗ്ഗീയ മന്ന
മരുവില്‍ മനുജന്‍ ഭുജിച്ചതുമിതുതാന്‍
കൊലയ്ക്കായി നയിക്കപ്പെട്ടോരജമായ്‌
ഏശായ കണ്ട ദര്‍ശനമിതു താന്‍ (സ്വര്‍ഗ്ഗീയനായ..)
                    3
നോക്കി പാര്‍ക്കും നാളില്‍ നോഹ
പോതത്തില്‍ മോദാല്‍ കണ്ടതുമിതു താന്‍
പ്രഥമം പ്രത്യക്ഷതയില്‍ രഹസ്യേ
നാഥന്‍ നിയമിച്ച നാളുമിതുതാന്‍ (സ്വര്‍ഗ്ഗീയനായ..)
                    4
അജത്തെ വധിച്ചു രിപുവില്‍നിന്നും
കിടയേ വിടുര്‍ത്ത പെരുനാളിതുതാന്‍
ഇന്നേ ദിവസം ഹര്‍മ്മേ മശിഹാ
ശിഷ്യര്‍ സഹിതം പെസഹാ ഭുജിച്ചു (സ്വര്‍ഗ്ഗീയനായ..)
                    5
യാക്കോബു സുതര്‍ക്കു മരുവിന്‍ നടുവില്‍
കുടിപ്പാന്‍ കൊടുത്ത ശൈലവുമിതുതാന്‍
സീനായ്‌മലമേല്‍ വന്നങ്ങിറങ്ങി
മേഘസ്തംഭേ വസിച്ചോനിവന്‍ താന്‍ (സ്വര്‍ഗ്ഗീയനായ..)

Comments