Malayalam Christian Songs‎ > ‎‎ > ‎

പൂര്‍വ്വീകമായ പെന്തെക്കോസ്ത്ദാനം


പൂര്‍വ്വീകമായ പെന്തെക്കോസ്ത്ദാനം
അരുളീടേ...ണം.
അശുദ്ധിയെ വിട്ടെന്നും വിശുദ്ധമായ്‌
ജീവിപ്പാന്‍... അരുളീടേണം നാഥാ
ആദിമശക്തിയിപ്പോള്‍... നലമൊടു - (പൂര്‍വ്വീക..)
                        1
തിരുഹിതമേതെന്നു കരുതിടാതുള്ളോരെ
കാരുണ്യത്താലീ...ശന്‍
പാദത്തില്‍ ചേര്‍ത്തിടുവാന്‍... നലമൊടു - (പൂര്‍വ്വീക..)
                        2
അന്ധകാരാവൃതമാം പന്ഥാവില്‍ പോകുവോരെ
ബന്ധുവാകുമീശന്‍, അന്തികെ-
ചേര്‍ത്തീടുവാന്‍... നലമൊടു - (പൂര്‍വ്വീക..)
                        3
ശക്തി കലര്‍ന്നെങ്ങും സാക്ഷികളായീടുവാന്‍
ശക്തമാക്ക ദേവ...ദാസരെ ഈ-
ദിനത്തില്‍... നലമൊടു - (പൂര്‍വ്വിക..)
                        4
ആയിരമായിരങ്ങള്‍ ആദായമായിടുവാന്‍
ആദികാല ജീവന്‍ - സദയം ഇന്ന-
രുളീടുവാന്‍... നലമൊടു - (പൂര്‍വ്വീക..)

Comments