Malayalam Christian Songs‎ > ‎‎ > ‎

പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍


പ്രാവിനെപ്പോലൊരു ചിറകുണ്ടായിരുന്നെങ്കില്‍
പര്‍വ്വതനിരകള്‍ താണ്ടി ഞാന്‍ പറന്നെങ്കില്‍ (2)
പ്രിയന്‍ പൊന്‍മുഖം ആശയോടെ കാണുവാന്‍
പറന്നു പോകും പറന്നു പോകും
പറന്നു പറന്നു പോകും ഞാന്‍ 
                        1
കൊടുംകാറ്റില്‍ നിന്നും പെരുംകാറ്റില്‍ നിന്നും
മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും
ശരണം തിരഞ്ഞോടും മാന്‍പേട പോല്‍
മരണം കൊതിക്കും ഏലിയാവിനെപ്പോല്‍
മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍
കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)
                        2
ശൌലിന്‍ ശരം പോലൊളിയമ്പൊരുക്കി
ശൌര്യം തീര്‍ക്കാനൊരുങ്ങുന്നവരും
അലറിയടുക്കും ബാലസിംഹങ്ങളും
ഇടറി വീഴ്ത്താന്‍ തുടങ്ങുന്നവരും
മതിയാകുവോളം പ്രിയന്‍ കൂടിരിപ്പാന്‍
കൊതിയായരികില്‍ വരുവാന്‍ (പ്രാവിനെ..)
Female Version

Male Version
Comments