പ്രാർത്ഥനയായ് ഞാൻ വരുന്നു എന്നെ നീ സ്വീകരിക്കൂ യാചനയായ് തിരുമുമ്പിൽ എന്നെ നീ കേൾക്കേണമേ (2) നാഥാ നീ വരണേ നിൻ സ്നേഹദീപവുമായ് നാഥാ നീ തരണേ നിൻ കൃപ ദാനമായി (2) 1 അനുതാപ സമയമിതാ അനുഗ്രഹ നിമിഷമിതാ (2) നാഥാ നിൻ ദാസരിൽ കനിയേണമേ പാപാന്ധകാരം നീക്കേണമേ (2) പാപാന്ധകാരം നീക്കേണമേ (നാഥാ..) 2 ക്രൂശെനിക്കനുഭവമായ് ജീവന്റെ ഉറവിടമായ് (2) പാതയിൽ പതറിടാതനുദിനവും എന്നെ നിൻ ദാസനായ് അണച്ചീടണേ (2) എന്നെ നിൻ ദാസനായ് അണച്ചീടണേ (നാഥാ..) |
Malayalam Christian Songs > പ >