പല്ലവി പ്രാണപ്രിയ യേശുനാഥാ എന്നിങ്ങു വന്നീടും പൊന്‍മുഖം ഞാന്‍ ഒന്നു കാണ്മാന്‍ സര്‍വ്വം മറന്നു പാടാന്‍.. അനുപല്ലവി നാഥാ വരണേ എന്‍റെ ദുരിതങ്ങള്‍ അകറ്റണമേ ചരണങ്ങള്‍ 1 നിന്‍ വരവിന്‍ ലക്ഷണങ്ങള്‍ നാടെങ്ങും കാണുമ്പോള്‍ വാഗ്ദത്തങ്ങളിലാശവച്ചു ഞാന്‍ നാള്‍തോറും കാത്തിടുന്നു.. (നാഥാ..) 2 തേജസില്‍ നീ വെളിപ്പെടും നാളില്‍ സല്‍ഫല പൂര്‍ണ്ണതയാല്‍ താവകസന്നിധേ ശോഭിതനാകുവാന്‍ ആത്മാവാല്‍ നയിക്കേണമേ.. (നാഥാ..) 3 നല്ല ദാസാ എന്‍ മഹത്വത്തില്‍ നീയും പ്രവേശിക്ക.. അന്‍പാര്‍ന്ന നിന്‍ സ്വരം ഇമ്പമായ് കേള്‍ക്കുവാന്‍ എന്നേയും യോഗ്യനാക്കൂ.. (നാഥാ..) 4 ഇരുളിന്‍ വഴിയില്‍ അലയും സഹജരില്‍ രക്ഷയിന്‍ ദൂതേകാന്‍.. ആത്മഭാരം അടിയനിലേകണേ തിരുഹിതം തികച്ചിടുവാന്‍ (നാഥാ..) |
Malayalam Christian Songs > പ >