പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹമേ ക്രൂശിതനായവനെ.. നീയെന്നാശ്രയം.. എല്ലാരുമെന്നെപ്പിരിഞ്ഞപ്പോള്‍.. ആലംബമില്ലാതലഞ്ഞപ്പോള്‍.. ഒറ്റയ്ക്കിരുന്നു കരഞ്ഞപ്പോള്‍ നീയെന്‍റെ ആശ്വാസ ധാരയായ് വന്നു..(2) 1 എന്‍.. പ്രിയരെല്ലാം എന്നെ വെറുത്തു ആഴമേറും മുറിവുകളെന്നില്‍ നല്‍കി.. ഞാന്‍.. ചെയ്യാത്ത കുറ്റം ചുമത്തി എന്‍ മനസ്സില്‍ ഒരുപാടു വേദന ഏകി നൊമ്പരത്താലെന്നുള്ളം പുകഞ്ഞു നീറും നിരാശയില്‍ തേങ്ങി അപ്പോള്‍ നീയെന്‍റെ കാതില്‍ പറഞ്ഞു നിന്നെ ഞാന്‍ കൈവെടിയില്ല..(പെറ്റമ്മ..) 2 നിന്‍.. വചനങ്ങളെത്രയോ സത്യം.. ഈ ലോകത്തിന്‍ മായാവിലാസങ്ങള്‍ വ്യര്‍ത്ഥം ഞാന്‍.. നിന്നോടു ചേരട്ടെ നാഥാ.. നീയാണല്ലോ എന്നെ മറക്കാത്ത സ്നേഹം.. തോരാത്ത കണ്ണീര്‍ മായ്ക്കും യേശുവിന്‍ കുരിശോടു ചേര്‍ന്നു ഞാന്‍ നിന്നു അപ്പോളവനെന്നെ വാരിപ്പുണര്‍ന്നു വാത്സല്യ ചുംബനമേകി.. (2) (പെറ്റമ്മ..) |
Malayalam Christian Songs > പ >