Malayalam Christian Songs‎ > ‎‎ > ‎

പെന്തെക്കൊസ്തിന്‍ വല്ലഭനേ - എഴുന്നരുള്‍ക


                            പല്ലവി
പെന്തെക്കൊസ്തിന്‍ വല്ലഭനേ - എഴുന്നരുള്‍ക
                        അനുപല്ലവി
നിന്‍ ദാനം യാചിക്കുന്ന - നിന്‍ ദാസരിന്നുള്ളത്തില്‍
ചിന്തും തീജ്വാലയൊത്ത - തിരു പ്രസന്നതയോടെ (പെന്തെ..) 
                        ചരണങ്ങള്‍
                                  1
വിശ്വാസം സ്നേഹം ആശയും അഗതികള്‍ക്കു
മേലില്‍ നിന്നയയ്ക്കണമേ
നിന്‍ ശ്വാസം ഇല്ലായെങ്കില്‍ - നിര്‍ജ്ജീവ രൂപം ഞങ്ങള്‍
നീ താമസം ചെയ്യല്ലേ - ശക്തി പകര്‍ന്നീടുവാന്‍ (പെന്തെ..)
                                  2
പേരല്ലാതൊന്നുമില്ലയ്യോ - നിലകളെല്ലാം
പിഴച്ചപമാനമായയോ
എല്ലാ മനസ്സുകളും - ഓരോ നില തിരിഞ്ഞു
ഒരു മനമെന്ന ശക്തി - ഒഴിഞ്ഞു പോയല്ലോ സ്വാമി (പെന്തെ..)
                                  3
കല്ലായ നെഞ്ചുകളെല്ലാം - ഉരുക്കണമേ
കാടെല്ലാം വെട്ടിക്കളക
എല്ലാ വഞ്ചനകളും - ഇല്ലാതെയാക്കേണമേ
ഏവര്‍ക്കും അനുതാപം - അനുഗ്രഹിച്ചീടേണമേ (പെന്തെ..)
                                  4
പാപത്തിന്നുറവകളെ - അടയ്ക്കേണമേ
പരിശുദ്ധി ജനിപ്പിക്കുകേ
താല്പര്യത്തോടെ ഞങ്ങള്‍ - യേശുവേ പിന്തുടരാന്‍
സത്യ ക്രിസ്തവരായി - കാക്കേണം അടിയാരെ (പെന്തെ..)


Comments