Malayalam Christian Songs‎ > ‎‎ > ‎

പെന്തക്കോസ്തനുഗ്രഹം ഞങ്ങള്‍ക്കു തരിക


                1
പെന്തക്കോസ്തനുഗ്രഹം 
 ഞങ്ങള്‍ക്കു തരിക
                2
അരുള്‍ക നിന്‍ ആവിയിന്‍
 ശക്തിയെ നിറവായ്
                3
പാപത്തിന്‍ ബോധത്തെ
 ജനിപ്പിക്ക - ഹൃദയെ
                4
പുതുഹൃദയമതും - 
 തരിക നീ സദയം
                5
ആശുദ്ധതയഖിലം -
 ദഹിപ്പിച്ചിടണമേ
                6
ചൊരിക നിന്‍ സ്നേഹത്തെ
 ഹൃദയത്തില്‍ സതതം
                7
വചനത്തിന്‍ ധൈര്യവും - 
 ഏകുക ദയവായ്‌
                8
സ്വര്‍ഗ്ഗ സന്തോഷത്താല്‍ -
 ഹൃദയത്തെ നിറയ്ക്ക
                9
തീര്‍ക്ക ഞങ്ങളെ നിന്‍ -
 സാക്ഷിയായ്‌ ദിനവും (പെന്തക്കോസ്ത..)

Comments