Malayalam Christian Songs‎ > ‎‎ > ‎

പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍

പാവനാത്മാവേ നീ വരേണമേ മാനസ മണിക്കോവിലില്‍
നായകാ ഞങ്ങള്‍ നാവിനാലങ്ങെ സ്നേഹ സംഗീതം പാടുന്നു (2)
                                        1
നിന്‍ പ്രകാശത്തിന്‍ രശ്മിയാലെന്‍റെ അന്ധകാരമറ്റേണേ (2)
നിന്‍റെ ചൈതന്യശോഭയാലുള്ളം സുന്ദരമാക്കിത്തീര്‍ക്കണേ
സുന്ദരമാക്കിത്തീര്‍ക്കണേ (2) (പാവനാത്മാവേ..)
                                        2
മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ മോടിയുള്ളതായ്‌ മാറ്റേണേ (2)
പീഡകളേതും ധീരമായേല്‍ക്കാന്‍ ശക്തിയും ഞങ്ങള്‍ക്കേകണേ
ശക്തിയും ഞങ്ങള്‍ക്കേകണേ (2) (പാവനാത്മാവേ..)

Comments