പാടുവിന്‍ സമോദരായ് പാടുവിന്‍ ഹല്ലേലൂയാ ബേതലഹേമിലെ പുല്‍തൊഴുത്തില്‍ രക്ഷകന് അവതരിച്ചു (2) 1 പാലൊളി വിതറി പാരിതില്‍ എന്നും വാനില്‍ വിളങ്ങിയ താരം പാരിന്നധീശനാം പരലോകനാഥന്‍ പാരില്‍ പിറന്ന ദിനേ (2) ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..) 2 പാതിരാ രാവില്‍ വാനില്‍ മുഴങ്ങി ആലോലമാര്ന്നൊരു ഗാനം ആനന്ദമോടെ ലോകം ശ്രവിച്ചു അനുപമ സ്നേഹ സന്ദേശം (2) ഉന്നതെ ദേവനു സ്തോത്രം മന്നില്‍ ദൈവിക ശാന്തിയുമേ (2) (പാടുവിന്‍..) |
Malayalam Christian Songs > പ >