പാടുവിന്‍-സകലഭൂമിയെ ദേവന്നു-പുതിയ പാട്ടായ് പാടുവിന്‍ നാഥനു പാടി നാമം വാഴ്ത്തുവിന്‍-നാള്‍തോറും തന്‍റെ രക്ഷയെ നിങ്ങള്‍ ആര്‍ത്തറിയിപ്പിന്‍ 1 ജാതികള്‍-അറിവതിന്നു തന്‍ മഹിമയെ സകല ജനങ്ങ-ളോടും തന്‍ അതിശയങ്ങളും-വിവരിപ്പിന്‍ എന്തെന്നാലവന്‍-വലിയവന്‍ ഏറ്റവും സ്തുതി-ക്കേറ്റവന്‍ വാന- ഭൂതലങ്ങള്‍ക്കു-നാഥന്നു നിങ്ങള്‍ - (പാടുവിന്‍..) 2 ജാതികള്‍-തൊഴുന്ന ദേവകളൊക്കെയും അസത്തുകള്‍ തന്നേ-ദൈവമോ ചമച്ചവനാ-കാശങ്ങളെ ഭയങ്കരന്‍ ദേവ-ന്മാരെക്കാള്‍ ഉന്നതന്‍ തിരു-മുന്നില്‍ വാനവും, മിന്നും പ്രഭയു-മെന്നുമുണ്ടെന്നു - (പാടുവിന്‍..) 3 ശക്തിയും അഴകും വിശുദ്ധസ്ഥലത്തുണ്ടു ജനങ്ങളിന്‍-കുടുംബങ്ങളേ കൊടുപ്പിന്‍-ദേവനു മഹിമയെ കൊടുപ്പിന്‍-ദേവന്നു ശക്തിയെ നാഥന്നു തിരു-നാമമഹിമ നാള്‍തോറും നിങ്ങള്‍-നല്‍കി നല്‍കി - (പാടുവിന്‍..) 4 കാഴ്ചയെ-എടുത്തവന്‍ മതിലകങ്ങളില്‍ ചെന്നവ-ന്മുന്നില്‍ വച്ചുടന്‍ വിശുദ്ധിയി-ന്നലങ്കാരത്തില്‍ ദേവനെ-തൊഴുതീടുവിന്‍ സകല ഭൂമിയേ! തിരുമുന്നില്‍ നിങ്ങള്‍ നടുങ്ങുവിനവന്‍-ഭയങ്കരനെന്നു - (പാടുവിന്‍..) 5 അന്നഹോ കാട്ടിലെ മരമൊക്കെയും ആര്‍ത്തീടും-ദേവ തിരുമുന്നില്‍ ദേവന്‍ വരുന്നു-ഭൂമിയെ നീതിയിലൂഴി-യെങ്ങും ജനങ്ങ- ളെയും വിധിക്കു-മുണ്മുനയില്‍ തന്നെ - (പാടുവിന്‍..) 6 ജയം ജയം പരമതാതന്നു ജയം ജയം പരമസുതന്നു-ജയം ജയം പരമാത്മാവിന്നു-ജയം ജയം ത്രിയേക ദേവന്നു-ജയം ജയം ജയം ജയം ജയം-യേശു നാമത്തിന്നു ജയമാമേന്‍ ജയ-മാമേനാമേനെന്നു - (പാടുവിന്‍..) |
Malayalam Christian Songs > പ >