Malayalam Christian Songs‎ > ‎‎ > ‎

പാട്ടിനു താളം കൂട്ടിനു ദൈവം

പാട്ടിനു താളം കൂട്ടിനു ദൈവം
പാടാനെന്തു സുഖം
നീട്ടിയ കയ്യില്‍ യേശുവിന്‍ രൂപം
കാണാനെന്തു രസം
എന്തനുഭവമേ ഈ ഒരു ഭാഗ്യം
അന്ധന് കാഴ്ച്ചയെ പോലെ
യേശുവേ..                               (പാട്ടിനു..)
                            1
നീ അണിഞ്ഞീടും ചെരുപ്പിന്‍റെ കെട്ടുകള്‍
അഴിക്കുവാന്‍ പോലും യോഗ്യനല്ലേ (2)
പച്ച കുരുത്തോല വീശിക്കൊണ്ടിന്നു
ഉച്ചത്തില്‍ വാഴ്ത്തിടാം നിന്‍ നാമം
യേശുവേ..                              (പാട്ടിനു..)
                            2
രസിക്കുമ്പോള്‍ കൂടെ രസിക്കുവാനായിരം
കരയുമ്പോള്‍ കൂടെ നീ മാത്രം (2)
എന്തനുഗ്രഹമെ നിന്‍റെ സാന്നിധ്യം
എന്തിനും തുണയായ്‌ നില്‍ക്കും
യേശുവേ..                              (പാട്ടിനു..)


Comments