Malayalam Christian Songs‎ > ‎‎ > ‎

പാടിപുകഴ്‌ത്തിടാം ദേവദേവനെ

പാടിപുകഴ്‌ത്തിടാം ദേവദേവനെ 
പുതിയതാം കൃപകളോടെ 
ഇന്നലെയുമിന്നുമെന്നും മാറാ യേശുവെ 
നാം പാടി പുകഴ്‌ത്താം 

യേശുവെന്ന നാമമേ 
എന്‍ ആത്മാവിന്‍ ഗീതമേ 
എന്‍ പ്രിയയേശുവെ ഞാനെന്നും
വാഴ്‌ത്തിപുകഴ്‌ത്തിടുമെ 
                        1
ഘോരഭയങ്കര കാറ്റും അലയും 
കൊടിയതായ് വരും നേരത്തില്‍ 
കാക്കും കരങ്ങളാല്‍ ചേര്‍ത്തു മാര്‍വ്വണച്ച 
സ്‌നേഹം നിത്യം പാടും ഞാന്‍ (യേശുവെന്ന..)
                        2
പെറ്റതള്ള കുഞ്ഞിനെ മറന്നാലും
ഞാന്‍ മറക്കാ എന്ന വാര്‍ത്തയാല്‍
താഴ്‌ത്തി എന്നെ തന്‍ കരത്തില്‍ വച്ചു 
ജീവപാതെ എന്നും ഓടും ഞാന്‍ (യേശുവെന്ന..) 
                        3
ഭൂമിയെങ്ങും പോയി സാക്ഷി 
ചൊല്ലുവിന്‍ എന്നുരച്ച കല്‍പനയതാല്‍ 
ദേഹം ദേഹിയെല്ലാം ഒന്നായ് 
ചേര്‍ന്നു പ്രിയനായ് വേലചെയ്യും ഞാന്‍ (യേശുവെന്ന..) 
                        4
യോര്‍ദ്ദാന്‍ സമമന ശോധനയിലും
താണുവീണു പോകാതെ 
ആര്‍പ്പിന്‍ ജയധ്വനിയോടു കാത്തു 
പാലിക്കുന്ന സ്‌നേഹമാശ്ചര്യം (യേശുവെന്ന..)
Comments