Malayalam Christian Songs‎ > ‎‎ > ‎

പരിശുദ്ധാത്മാവിന്‍ ശക്തിയാലെയിന്ന്


പരിശുദ്ധാത്മാവിന്‍ ശക്തിയാലെയിന്ന്
നിറയ്ക്കണെ നാഥാ ശക്തരായി തീരാന്‍ (2)

ആത്മസന്തോഷം കൊണ്ട് നിറയ്ക്കണെ പ്രിയനേ
ആത്മചൈതന്യം എന്നില്‍ പകരുക പരനേ
ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചെയ്യുവാന്‍ (2) -- പരിശുദ്ധാത്മാവിന്‍..
                            1
തിരുകൃപയല്ലോ ശരണമതെന്നില്‍
വന്‍കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനേ (2) -- ആത്മസന്തോഷം..
                            2
മായയാമീ ലോകം തരും സുഖമെല്ലാം
മറന്നു ഞാന്‍ ഓടുവാന്‍ തിരുരാജ്യേ ചേരുവാന്‍ (2) -- ആത്മസന്തോഷം..
                            3
കുശവന്‍റെ കൈയ്യില്‍ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതം പോലെ (2) -- ആത്മസന്തോഷം..
Comments